ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഇരിയണ്ണി വി എച്ച് എസ് ഇ
ഇരിയണ്ണി: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു. ബദിയടുക്ക റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ ഫാത്തിമ ശംഷ ക്ലാസ് കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങ് പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ടിപ്സൺ , അധ്യാപകരായ എൻ സുധീഷ്, ടി ടി ബേബി സുമതി, ഡോ. പി എം നീമ, കെ ശ്യാമള എന്നിവർ സംസാരിച്ചു.