പോസ്റ്റുകള്‍

ജൂൺ 14, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരോഗ്യത്തിനും ആത്മവിശ്വാസത്തിനുമായി യോഗ : അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ച് എൻഎസ്എസ് വളണ്ടിയർമാർ

ഇമേജ്
ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് യോഗ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്   അധ്യക്ഷപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ​ചടങ്ങിൽ ഡോ. ജെസ്‌നി വി. ജോസ് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും യോഗ എങ്ങനെ സഹായിക്കുന്നുവെന്ന് അവർ  വിശദീകരിച്ചു. ​തുടർന്ന് യോഗ പരിശീലക കെ കെ ബിന്ദു നയിച്ച പ്രത്യേക യോഗ ക്ലാസ്സും പ്രായോഗിക പരിശീലനവും നടന്നു. വിവിധ യോഗാസനങ്ങളും പ്രാണായാമവും  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും  ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

ലഹരിക്കെതിരെ വൺ മില്യൺ തൂഫാൻ ഗോൾസ്: പരിപാടിക്ക് തുടക്കമായി

ഇമേജ്
ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് പരിപാടിക്ക് തുടക്കമായി. വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെയും ലഹരിക്കെതിരെയുള്ള വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പി സുചീന്ദ്രനാഥ്, ബി ഫസിലുദ്ദീൻ, എൻ സുധീഷ്, ടി ടി ബേബി സുമതി, കെ ശ്യാമള, ഹരീഷ് ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി. 

ചെണ്ടുമല്ലി വസന്തം തീർക്കാൻ വിഎച്ച്എസ്ഇ എൻഎസ്എസ്

ഇമേജ്
സ്കൂൾ പരിസരം മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് (വി.എച്ച്.എസ്.ഇ) എൻ.എസ്.എസ് വോളന്റിയർമാർ സ്കൂൾ അങ്കണത്തിൽ ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിച്ചു. സീനിയർ അധ്യാപിക ശ്യാമള കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ നായർ, ഫസിലുദ്ദീൻ ബി, സുധീഷ് എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും വോളന്റിയർമാർക്കൊപ്പം തൈകൾ നടുന്നതിൽ പങ്കുചേരുകയും ചെയ്തു.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ഇമേജ്
ഇരിയണ്ണി: ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ലോക രക്തദാന ദിനം ആചരിച്ചു. ഇതിൻറെ ഭാഗമായി രക്തദാനം നടത്താൻ സന്നദ്ധരായ ആളുകളുടെ ഡയറക്ടറി തയ്യാറാക്കി.  രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി ആർ ജിബി അവബോധ ക്ലാസ്സ് കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദനാഥ് അധ്യക്ഷനായ ചടങ്ങിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ നായർ സ്വാഗതം പറഞ്ഞു. ബി ഫസലുദ്ദീൻ, ഡോ. എ വി വിനി എന്നിവർ സംസാരിച്ചു.  തുടർന്ന്, രക്തദാനം, എയ്ഡ്സ് ബോധവൽക്കരണം എന്നിവയുടെ ആഗോള പ്രതീകമായ റെഡ് റിബൺ മാതൃകയിൽ കുട്ടികൾ അണിനിരന്നു.