പോസ്റ്റുകള്‍

ഫെബ്രുവരി 7, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനോഹരം; ഓർമ്മയിലെന്നും ഈ രാവുണ്ടാകും.

ഇമേജ്
  കോവിഡ് കാലത്തെ ജീവിത ശൈലി. ഇരിയണ്ണി vhse യിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഭാഗ്യമായിരുന്നു ഇന്നത്തെ സംവാദം. ഉൽഘാടനം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ. സംവാദം ലീഡ് ചെയ്തത് കാസർഗോഡ് ജില്ലയിലെ കോവിഡ് കോർഡിനേറ്റർ വിഭാഗത്തിലെ പ്രശസ്തനായ ഡോക്ടർ John John K . എത്ര ലളിതമായ വിശദീകരണം. കുഞ്ഞുകുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ പോയിന്റ് by പോയിന്റായി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല. ഇടയ്ക്ക് സുചിത ടീച്ചറുടെ ചോദ്യങ്ങളും. ഒരു കാര്യo ഉറപ്പാണ് ; ഗൂഗിൾ മീറ്റിംഗിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഈ സംവാദം ഓർമ്മയിലെന്നും നില നിൽക്കും

ആവേശം വാരി വിതറി NSS മിനി ക്യാമ്പ്

ഇമേജ്
ആവേശം ഒട്ടും ചോരാതെ NSS Virtual Mini Camp ഇരിയണ്ണി ഗവൺമെന്റ് വൊക്കാഷണൽ ഹയർ സെക്കന്ററി സ്ക്കൂളിന് ഇന്നത്തെ ദിവസം മറക്കാൻ കഴിയില്ല. കോവിഡ് എന്ന മഹാമാരി തീർത്ത എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു കൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളുടെ മിനി ക്യാമ്പിന് ബഹു. പ്രിൻസിപ്പാൾ സുചീന്ദ്രനാഥ് സാർ ഗൂഗിൾ മീറ്റിലൂടെ തുടക്കം കുറിച്ചിരിയ്ക്കുന്നു. Vhse വിഭാഗം NSS ന്റെ കോർഡിനേറ്റർ സുചിത ടീച്ചറിന്റെ നേത്യത്വത്തിൽ virtual camp നായി 50 വിദ്യാർത്ഥികളും കൃത്യം 1.50 ന് തന്നെ ഗൂഗിൾ മീറ്റിൽ റെഡിയായിരുന്നു. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്യാമള ടീച്ചർ, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ബേബി സുമതി ടീച്ചർ തുടങ്ങി vhse വിഭാഗത്തിലെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും പങ്കെടുത്തു. NSS ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജിഷ ടീച്ചറും , PAC മെമ്പർ മധുസൂധനൻ സാറും കുട്ടികളുടെ ക്യാമ്പ് പ്രവർത്തനങ്ങളെ മോണിറ്ററിങ്ങ് ചെയ്യാൻ ഒപ്പമുണ്ടാവും. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ സ്ക്കൂളിൽ സംഘടിപ്പിയ്ക്കേണ്ടുന്ന മിനി ക്യാമ്പ് 50 വിദ്യാർത്ഥികളുടെ വീട് ക്യാമ്പാക്കിയാണ് സംഘടിപ്പിച്ചത്. എന്നാൽ ക്യാമ്പ് പ്രവർത്തനങ്ങളുടെ നിലവാരം ഒട്ടും കുറയാത്ത വിധത്തിൽ മികച്ച...

"കോവിഡ് കാലത്തെ ജീവിതശൈലിയും": Dr. John John K.

ഇമേജ്

പരീക്ഷാ പേടി അകറ്റി അദ്ധ്യാപകർ

ഇമേജ്
  പരീക്ഷാ പേടി ഇരിയണ്ണിയിൽ ഇനി ഇല്ല . ബഹു. പ്രിൻസിപ്പാൾ സുചിന്ദ്രനാഥ് അവർകളുടെ അദ്ധ്യക്ഷതയിൽ ഇന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കൂടിയ സെമിനാറിൽ എങ്ങനെ പരീക്ഷ എഴുതണമെന്നും പരീക്ഷാ പേടി എങ്ങനെ മാറ്റണമെന്നും കുട്ടികൾക്ക് പ്രിൻസിപ്പാളും മറ്റു പ്രധാന അദ്ധ്യാപകരും വിശദീകരിച്ച് കൊടുത്തു. കൂടാതെ ഒരു pre-model exam മും നടത്തി. ഈ മീറ്റിംഗും കൂടാതെ പ്രീ മോഡൽ പരീക്ഷയും കുട്ടികളിൽ +ve ആറ്റിറ്റ്യൂഡ് ഉണ്ടാക്കി എന്നുള്ളത് തെളിയിയ്ക്കുന്നതാണ് ഇന്നത്തെ റിസൾട്ട്. പരീക്ഷ കഴിഞ്ഞ് ഒരോ കുട്ടികളെയും personal ആയി Office ൽ വിളിച്ച് അവരുടെ പോരാഴ്മകളും മറ്റും Eng അധ്യാപകനായ പ്രിൻസിപ്പാൾ അവർക്ക് ബോധ്യപ്പെടുത്തുക കൂടി ചെയ്തപ്പോൾ ഇന്നത്തെ progm എല്ലാ അർത്ഥത്തിലും വിജയകരമായി. ഇനി കേവലം ഒരു മാസകാലം രക്ഷിതാക്കളുടെ സഹകരണം കൂടി ഉണ്ടെങ്കിൽ ഇരിയണ്ണി സ്ക്കൂളിലെ vhse ചരിത്രം സൃഷ്ടിയ്ക്കും.