പോസ്റ്റുകള്‍

ജൂൺ 21, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വായന പക്ഷാചരണം : രാഘവൻ ബെളളിപ്പാടി കുട്ടികളുമായി സംവദിച്ചു

ഇമേജ്
വിദ്യാർത്ഥികളിൽ വായനയോടുള്ള താല്പര്യം വളർത്താനും, അവരുടെ അഭിരുചിക്കനുസരിച്ചുള്ള നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും അവ ആസ്വദിക്കാനും പ്രാപ്തരാക്കുന്നതിനായി GVHSS (VHSE)-ൽ NSS-ന്റെയും CGCC-യുടെയും ആഭിമുഖ്യത്തിൽ 'വായനാ പക്ഷാചരണം' സംഘടിപ്പിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. രാഘവൻ ബെള്ളിപ്പാടി ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അദ്ദേഹം താൻ എഴുതിയ ചില മികച്ച കൃതികളും മറ്റ് ശ്രദ്ധേയമായ പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. പുസ്തകങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അതിലെ ആശയങ്ങളെ ആസ്വദിക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സുചീന്ദ്രനാഥ് പി. ചടങ്ങിന് സ്വാഗതം ആശംസിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. ഹരീഷ് ആർ. നായർ നന്ദി പ്രകാശിപ്പിച്ചു.

എഴുത്ത്, വായന, ആസ്വാദനം: ശ്രദ്ധ നേടി വായന ദിന പരിപാടി

ഇമേജ്
വായനാവാരത്തോടനുബന്ധിച്ച് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ വായനാദിന പരിപാടികൾ സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ  ജയചന്ദ്രൻ പെരിങ്ങാനം  മുഖ്യാതിഥിയായി.  വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ. നായർ സ്വാഗതം പറഞ്ഞു.  എൻ.എസ്.എസ് വോളന്റിയർ വിധുപ്രഭ വായനാനുഭവം പങ്കുവച്ചു. സ്റ്റാഫ് സെക്രട്ടറി ടി ടി ബേബി സുമതി, എൻ.വി.ടി സീനിയർ കൊമേഴ്‌സ് അധ്യാപകൻ ശ്രീ. സുധീഷ് എൻ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ശ്യാമള കെ. സ്വാഗതവും, ഡോ. വിനി എ.വി. നന്ദിയും രേഖപ്പെടുത്തി. വായന കേവലം അക്ഷരങ്ങളുടെ കൂട്ടമല്ല, മറിച്ച് ഒരാളെ ചിന്തിപ്പിക്കാനും വിവേകമുള്ളവനാക്കി മാറ്റാനുമുള്ള ഉപാധിയാണെന്ന് ഈ പരിപാടി അടിവരയിട്ടു പറഞ്ഞു. പങ്കെടുത്തവർക്കെല്ലാം വായനയുടെ ലോകത്തേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള ആവേശവും പ്രചോദനവും പകരുന്ന ഒന്നായി ഈ സെഷൻ മാറി.