പോസ്റ്റുകള്‍

മേയ് 31, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ

ഇമേജ്
പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് ഇരിയണ്ണി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് പരിസ്ഥിതി ദിന സന്ദേശം നൽകി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ശുചിത്വ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന്, NSS പ്രോഗ്രാം ഓഫീസർ  ഹരീഷ് ആർ നായർ മാലിന്യ സംസ്കരണ മാർഗരേഖ അവതരണം നടത്തി. വളണ്ടിയർമാരായ വിധുപ്രഭ, ഫാത്തിമത്ത് ദിൽഫ എന്നിവർ സംസാരിച്ചു. 

ലോക പരിസ്ഥിതി ദിനാചരണം 2026: ചിത്രങ്ങളിലൂടെ

ഇമേജ്
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി വി എച്ച് എസ് ഇ വിഭാഗം NSS വളണ്ടിയർമാർ  വൃക്ഷത്തൈകൾ നട്ടു.  തുടർന്ന് കുട്ടികൾക്കായി ക്യാപ്ഷൻ  എഴുത്ത് മത്സരവും സംഘടിപ്പിച്ചു.

NSS & CGCC ACTIVITIES 2025-2026

ഇമേജ്
NSS - CGCC  പ്രവർത്തനങ്ങൾ: 2025-26 -

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

ഇമേജ്
ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ക്ലാസ് പിടിഎ യോഗത്തിൽ  രണ്ടാം വർഷ VHSE പൊതു പരീക്ഷയിൽ 91 ശതമാനം മാർക്കോടെ തിളക്കമാർന്ന വിജയം  നേടിയ അഭിരാമിനെ മൊമെന്റോയും സമ്മാനവും നൽകി ആദരിച്ചു.  പ്രിൻസിപ്പൽ പി. സുചീന്ദ്രനാഥ്  മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിന് കോമേഴ്സ് സീനിയർ അധ്യാപകൻ എൻ സുധീഷ്  അധ്യക്ഷത വഹിച്ചു.  അക്കാദമിക് കോഡിനേറ്റർ  കെ ശ്യാമള 2026-27 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.  മുൻ പിടിഎ എക്സിക്യൂട്ടീവ് മെമ്പറും അഭിറാമിന്റെ പിതാവുമായ കെ വിശ്വനാഥ് യോഗത്തിൽ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ബേബി സുമതി ടി.ടി. സ്വാഗതവും, ഡോ. വിനി എ.വി. നന്ദിയും പറഞ്ഞു.

പരീക്ഷാ ദിനങ്ങൾ, അവധി ദിനങ്ങൾ : വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഇമേജ്
2026-27 അധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 10 മുതൽ 21 വരെ ആയിരിക്കും നടക്കുന്നത്. ഓണാവധിക്ക് വേണ്ടി ഓഗസ്റ്റ് 21ആം തീയതി സ്കൂളുകൾ അടച്ച് ഓഗസ്റ്റ് 31ആം തീയതി  തുറക്കുന്നതായിരിക്കും.  ഡിസംബർ 19 മുതൽ 27 വരെയാണ് ക്രിസ്തുമസ് അവധി.  ഈ അധ്യയന വർഷത്തിലെ പൊതു പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും.  Download Education Calendar 2026-27

പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇമേജ്
ഇരിയണ്ണി: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിയെ പ്രസിഡൻറ് രാഘവൻ ബെള്ളി പാടി അധ്യക്ഷത വഹിച്ച ചടങ്ങ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുഗന്ധിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എസ് എ ജൂലി, ഹെഡ്മാസ്റ്റർ എ എം അബ്ദുൽ സലാം, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, പിടിഎ വൈസ് പ്രസിഡൻറ് ബാബുരാജ് മഞ്ചക്കൽ , മദർ PTA പ്രസിഡൻറ് അനിമ അനിൽ എന്നിവർ സംസാരിച്ചു.