പോസ്റ്റുകള്‍

ജൂലൈ 27, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്നേഹം നിറച്ച ഭക്ഷണപ്പൊതികൾ നിരാലംബർക്ക് വിതരണം ചെയ്ത് NSS വളണ്ടിയർമാർ

ഇമേജ്
ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നിരാലംബർക്ക് ഭക്ഷണപ്പൊതി നൽകി. കാസർഗോഡ് നഗരത്തിലെ ഇരുപതോളം പേർക്കാണ് എൻഎസ്എസ് വളണ്ടിയർമാർ ഭക്ഷണം നൽകിയത്.  വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ്, പ്രോഗ്രാം ഓഫീസർ ഡോ. പി എം നീമ, ഡോ. കല്യാണി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഫാത്തിമത്ത് ഹിബ, കെ ഗോകുൽ കൃഷ്ണൻ, ശ്രീഹരി കെ വി, അപർണ്ണ എം, വിധുപ്രഭ കെ വി എന്നീ കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 

"എൻറെ മരം എൻറെ ജീവൻ" പദ്ധതിക്ക് തുടക്കമായി.

ഇമേജ്
ജി വി എച്ച് എസ് എസ് ഇരിയണ്ണി VHSE വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി നടത്തുന്ന "എൻറെ മരം എൻറെ ജീവൻ" പദ്ധതിക്ക് തുടക്കമായി.  ജൂലൈ 28  ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംരക്ഷിത വനപ്രദേശത്ത് ഫലവൃക്ഷത്തൈകൾ നടൽ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ട ചെടികളുടെ പരിപാലനം എന്നിവ നടത്തി. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീ ന്ദ്രനാഥ്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. പി. എം നീമ, ബി ഫസിലുദ്ദീൻ, എസ് സംഗീത, ഡോ. കല്യാണി , എൻ ലക്ഷ്മി, എം എ സൈദ എന്നിവർ സംസാരിച്ചു. 

ശക്തി പദ്ധതി: ആശയാവതരണം സംഘടിപ്പിച്ചു

ഇമേജ്
വനിതാ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വി എച്ച് എസ് ഇ വിഭാഗം നടത്തുന്ന ശക്തി പ്രൊജക്റ്റിന്റെ മൂന്നാം ഘട്ടമായ ഐഡിയ പ്രസന്റേഷൻ ജൂലൈ 29 ന് നടന്നു.   VHSE പ്രിൻസിപ്പാൾ സുചീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ പ്രമുഖ വനിതാ സംരംഭകയും മുൻ മദർ PTA മെമ്പറുമായ രജനി ഉൽഘാടനം ചെയ്തു.  ബി ആർ സി കോഡിനേറ്റർ സുമലത ടീച്ചർ, സീനിയർ അസിസ്റ്റൻറ് ബി ഫസിലുദ്ദീൻ, എൻ സുധീഷ്, ടി ടി ബേബി സുമതി, കെ. ശ്യാമള എന്നിവർ സംസാരിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ എസ് സംഗീത  കുട്ടികൾക്ക് പ്രൊജക്റ്റിനെക്കുറിച്ച് വിശദീകരിച്ചു. കുട്ടികൾ അവതരിപ്പിച്ച ആശയങ്ങൾ:  * കസ്റ്റമൈസ്ഡ് സ്കൂൾ ബാഗുകൾ  * പ്രകൃതിദത്തവും ആരോഗ്യകരവുമായ കേക്കുകൾ  * ഹൈഡ്രോ ഫ്രൂട്ട്സ് നവംബറോടെ നാലാം ഘട്ടമായ പ്രൊഡക്ഷൻ പ്രോസസ്സ് ആരംഭിക്കും.