പോസ്റ്റുകള്‍

ജൂൺ 22, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലഹരി വിരുദ്ധ വലയം, പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പോസ്റ്റർ രചന, പ്രസംഗം, കവിത. . . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ഇരിയണ്ണി VHSE

ഇമേജ്
വിപുലമായ പ്രവർത്തനങ്ങൾ കൊണ്ട് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇരിയണ്ണി വിഎച്ച്എസ്ഇ. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കരിയർ മാസ്റ്റർ ടി ടി ബേബി സുമതി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. നീമ പി എൻ, സീനിയർ അസിസ്റ്റൻറ് എൻ സുധീഷ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ജെ എസ് അപർണ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു അസംബ്ലിക്ക് ശേഷം ലഹരി വിരുദ്ധ വലയം തീർത്ത് കുട്ടികൾ ലഹരിക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിച്ചു. വലയത്തിനകത്ത് എൻ എസ് എസ് വളണ്ടിയർ അശ്വനി ലഹരി വിരുദ്ധ സന്ദേശം വായിച്ചു.  തുടർന്ന്, ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ജി ജി എച്ച് എസ് എസ് കോട്ടൺ ഹില്ലിൽ വച്ച് നിർവഹിച്ചലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾ തൽസമയം വീക്ഷിച്ചു. ലഹരിക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ സജീവൻ മടപ്പറമ്പത്ത് ആദ്യ ഒപ്പു ചാർത്തി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ക്യാൻവാസിൽ ഒപ്പിട്ട് ലഹരിക്കെതിരെയുള്ള പ്രതിരോധത്തിൽ പങ്കുചേർന്നു.  ...

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇമേജ്
ഇരിയണ്ണി വി എച്ച് എസ് ഇ  അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. നീമ പി എം നേതൃത്വം നൽകിയ യോഗ സെക്ഷനിൽ എൻ എസ് എസ് വളണ്ടിയർമാർ പങ്കു ചേർന്നു. 

റാഗിങ്ങിന് എതിരെ ക്യാമ്പയിനുമായി ഇരിയണ്ണി വി എച്ച് എസ് ഇ

ഇമേജ്
ഇരിയണ്ണി: ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ റാഗിങ്ങിന് എതിരെ ക്യാമ്പയിൻ നടന്നു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ എസ് എ ജൂലി ഉദ്ഘാടനം ചെയ്തു. അദൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് ക്ലാസ് കൈകാര്യം ചെയ്തു. കെ ശ്യാമള സ്വാഗതവും ഡോ. നീമ പി എം നന്ദിയും പറഞ്ഞു