പോസ്റ്റുകള്‍

ജൂൺ 29, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വായനാനുഭവം പങ്കുവെച്ചു

ഇമേജ്
ഗവൺമെൻറ് വൊക്കേഷണൽ ഫയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ചുള്ള വായനാനുഭവം പങ്കുവെക്കൽ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം സീനിയർ അസിസ്റ്റൻറ് ബി ഫസലുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ ടി ടി ബേബി സുമതി സ്വാഗതവും കെ ശ്യാമള നന്ദിയും പറഞ്ഞു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ് വായനാനുഭവം പങ്കുവെച്ചു. 

റാബീസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇമേജ്
ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ റാബിസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുളിയാർ സാമൂഹ്യകാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിബി  ക്ലാസ് കൈകാര്യം ചെയ്തു.  അധ്യാപകരായ ബേബി സുമതി ടി ടി, ഡോ. നീമ പി എം എന്നിവർ സംസാരിച്ചു. തുടർന്ന്, എൻഎസ്എസ് വളണ്ടിയർമാർ അടക്കമുള്ള കുട്ടികൾ  റാബിസ് പ്രതിരോധത്തിനായുള്ള പ്രതിജ്ഞയെടുത്തു. 

സ്കൂൾ വിജയോത്സവത്തിൽ വിഎച്ച്എസ്ഇ കുട്ടികളെ അനുമോദിച്ചു

ഇമേജ്
ഇരിയണ്ണി: ജി വി എച്ച് എസ് എസ് ഇരിയണ്ണിയിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി ഹയർസെക്കൻഡറി വൊക്കേഷനൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു. പരിപാടി കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എം പ്രദീപ് അധ്യക്ഷനായി. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി മിനി മുഖ്യാതിഥിയായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ, പഞ്ചായത്തംഗം സി നാരായണിക്കുട്ടി, വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, ഹെഡ്മാസ്റ്റർ എ എം അബ്ദുൽ സലാം, ടി കെ കൃഷ്ണൻ, സജീവൻ മടപ്പറമ്പത്ത്, മിനീഷ് ബാബു എന്നിവർ സംസാരിച്ചു.  വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അനുമോദിച്ചു. ഫാത്തിമ ഹഷ്മത്ത്, നിവേദ്യ കെ, അശ്വിൻ പി എൻ, , നിഷാന്ത് ബി, അലൻ കെ എസ് , നഫീസത്ത് ഷഹാന എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.