ഒന്നാംവർഷ വി എച്ച് എസ് ഇ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഗവ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിയണ്ണി വിഎച്ച് എസ് ഇ വിഭാഗം ഒന്നാം വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്ലാസ് പി. ടി. എ യോഗം അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എം പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, പിടിഎ വൈസ് പ്രസിഡണ്ട് ടി കെ കൃഷ്ണൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കെ ശ്യാമള സ്വാഗതവും എ രാജൻ നന്ദിയും പറഞ്ഞു. എൻ. സുധീഷ്, ടി ടി ബേബി സുമതി, ഡോ. കല്യാണി രാധാകൃഷ്ണൻ, എം. എ. സൈദ എന്നിവർ അക്കാദമി കാര്യങ്ങൾ വിശദീകരിച്ചു. ഉന്നത വിജയം നേടിയ നിഷാന്ത് ബി, അലൻ കെ എസ് , നഫീസത്ത് ഷഹാന , അപർണ്ണ ജെ എസ്, അഭിരാം കെ, ആയിഷത്ത് ഷബ്‌ന ടി ഇ എന്നിവർക്കുള്ള ഉപഹാരം പിടിഎ പ്രതിനിധികൾ കൈമാറി.