പോസ്റ്റുകള്‍

ജൂലൈ 6, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വായനശാല സന്ദർശിച്ചു

ഇമേജ്
ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഇരിയണ്ണി എകെജി വായനശാല സന്ദർശിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  വായനശാല പ്രസിഡൻറ് ടി കെ കൃഷ്ണൻ, സെക്രട്ടറി എസ് വി പങ്കജം, ലൈബ്രേറിയൻ ശകുന്തള എന്നിവർ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുത്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കരിയർ മാസ്റ്റർ ടി ടി ബേബി സുമതി, ഡോ. കല്യാണി രാധാകൃഷ്ണൻ, ഇ ലക്ഷ്മി എന്നിവർ സംബന്ധിച്ചു.  

വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും

ഇമേജ്
ഇരിയണ്ണി ഗവ: വൊക്കേഷണൽ   ഹയർസെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, ഇരിയണ്ണി എ കെ ജി വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.  വായനശാല ഹാളിൽ വച്ച് നടന്ന ചടങ്ങ് വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി കെ രാജശേഖരൻ ഐ വി ദാസ് അനുസ്മരണം നടത്തി.  പ്രശസ്ത കവിയും എഴുത്തുകാരനുമായ രവീന്ദ്രൻ പാടി മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻറ് ടി കെ കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി എസ് വി പങ്കജം സ്വാഗതവും  വിഎച്ച്എസ്ഇ വിഭാഗം കരിയർ മാസ്റ്റർ ടി ടി ബേബി സുമതി നന്ദിയും പറഞ്ഞു. കെ ദാമോദരൻ നായർ, ലൈബ്രേറിയൻ ശകുന്തള എന്നിവർ സംസാരിച്ചു.