വി എച്ച് എസ് ഇ പ്രവേശനോത്സവം സംഘടിപ്പിച്ചു
ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്. ഇ വിഭാഗം പ്രവേശനോത്സവം നടന്നു.ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സ്വാഗത സെമിനാർ "വൊയേജ് 2025" മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി മിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻറ് ബി . എം പ്രദീപ് അധ്യക്ഷനായി. കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി കെ നാരായണൻ മുഖ്യാതിഥിയായി.
വി.എച്ച്.എസ്. ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ജൂലി ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ പി എം അബ്ദുൽ സലാം, പിടിഎ വൈസ് പ്രസിഡൻറ് ടി കെ കൃഷ്ണൻ, മദർ പി ടി എ പ്രസിഡൻ്റ് അനിമ അനിൽ, ടി ടി ബേബി സുമിതി , കെ ശ്യാമള , എൻ സുധീഷ് ഡോക്ടർ നീമ പി എം, ഡോ. കല്യാണി രാധാകൃഷ്ണൻ , എ രാജൻ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ