ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ക്ലാസ് പിടിഎ യോഗത്തിൽ രണ്ടാം വർഷ VHSE പൊതു പരീക്ഷയിൽ 91 ശതമാനം മാർക്കോടെ തിളക്കമാർന്ന വിജയം നേടിയ അഭിരാമിനെ മൊമെന്റോയും സമ്മാനവും നൽകി ആദരിച്ചു. പ്രിൻസിപ്പൽ പി. സുചീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിന് കോമേഴ്സ് സീനിയർ അധ്യാപകൻ എൻ സുധീഷ് അധ്യക്ഷത വഹിച്ചു. അക്കാദമിക് കോഡിനേറ്റർ കെ ശ്യാമള 2026-27 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുൻ പിടിഎ എക്സിക്യൂട്ടീവ് മെമ്പറും അഭിറാമിന്റെ പിതാവുമായ കെ വിശ്വനാഥ് യോഗത്തിൽ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ബേബി സുമതി ടി.ടി. സ്വാഗതവും, ഡോ. വിനി എ.വി. നന്ദിയും പറഞ്ഞു.
ഇരിയണ്ണി: ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ലോക രക്തദാന ദിനം ആചരിച്ചു. ഇതിൻറെ ഭാഗമായി രക്തദാനം നടത്താൻ സന്നദ്ധരായ ആളുകളുടെ ഡയറക്ടറി തയ്യാറാക്കി. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി ആർ ജിബി അവബോധ ക്ലാസ്സ് കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദനാഥ് അധ്യക്ഷനായ ചടങ്ങിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ നായർ സ്വാഗതം പറഞ്ഞു. ബി ഫസലുദ്ദീൻ, ഡോ. എ വി വിനി എന്നിവർ സംസാരിച്ചു. തുടർന്ന്, രക്തദാനം, എയ്ഡ്സ് ബോധവൽക്കരണം എന്നിവയുടെ ആഗോള പ്രതീകമായ റെഡ് റിബൺ മാതൃകയിൽ കുട്ടികൾ അണിനിരന്നു.
പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് ഇരിയണ്ണി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് പരിസ്ഥിതി ദിന സന്ദേശം നൽകി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ശുചിത്വ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന്, NSS പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ നായർ മാലിന്യ സംസ്കരണ മാർഗരേഖ അവതരണം നടത്തി. വളണ്ടിയർമാരായ വിധുപ്രഭ, ഫാത്തിമത്ത് ദിൽഫ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ