ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ക്ലാസ് പിടിഎ യോഗത്തിൽ രണ്ടാം വർഷ VHSE പൊതു പരീക്ഷയിൽ 91 ശതമാനം മാർക്കോടെ തിളക്കമാർന്ന വിജയം  നേടിയ അഭിരാമിനെ മൊമെന്റോയും സമ്മാനവും നൽകി ആദരിച്ചു. 

പ്രിൻസിപ്പൽ പി. സുചീന്ദ്രനാഥ്  മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിന് കോമേഴ്സ് സീനിയർ അധ്യാപകൻ എൻ സുധീഷ്  അധ്യക്ഷത വഹിച്ചു.  അക്കാദമിക് കോഡിനേറ്റർ  കെ ശ്യാമള 2026-27 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.  മുൻ പിടിഎ എക്സിക്യൂട്ടീവ് മെമ്പറും അഭിറാമിന്റെ പിതാവുമായ കെ വിശ്വനാഥ് യോഗത്തിൽ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ബേബി സുമതി ടി.ടി. സ്വാഗതവും, ഡോ. വിനി എ.വി. നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ