ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

80ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈവിധ്യമായ പരിപാടികൾ സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൽസലാം സ്വാഗതം ആശംസിച്ചു ചടങ്ങിൽ PTA പ്രസിഡന്റ് രാഘവൻ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജൂലി എസ് എ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശുചീന്ദ്രനാഥ് പി ചടങ്ങിന് ഔദ്യോഗികമായി നന്ദി സമർപ്പിച്ചു. തുടർന്ന് മധുര വിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന സമാധാന റാലിയും തെരുവ് നാടകവും ഇന്ന് അവതരിപ്പിക്കുകയുണ്ടായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ