രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ഇരിയണ്ണി: ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ലോക രക്തദാന ദിനം ആചരിച്ചു. ഇതിൻറെ ഭാഗമായി രക്തദാനം നടത്താൻ സന്നദ്ധരായ ആളുകളുടെ ഡയറക്ടറി തയ്യാറാക്കി. 

രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി ആർ ജിബി അവബോധ ക്ലാസ്സ് കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദനാഥ് അധ്യക്ഷനായ ചടങ്ങിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ നായർ സ്വാഗതം പറഞ്ഞു. ബി ഫസലുദ്ദീൻ, ഡോ. എ വി വിനി എന്നിവർ സംസാരിച്ചു. 

തുടർന്ന്, രക്തദാനം, എയ്ഡ്സ് ബോധവൽക്കരണം എന്നിവയുടെ ആഗോള പ്രതീകമായ റെഡ് റിബൺ മാതൃകയിൽ കുട്ടികൾ അണിനിരന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ