നവാഗത വിദ്യാർത്ഥികൾ അവരുടെ അക്കാദമിക് ജീവിതത്തിന് തുടക്കം കുറിച്ചു: വോയേജ് 2026: നാവിഗേറ്റിംഗ് കരിയർ ഹൊറൈസൺ

ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി (വി.എച്ച്.എസ്.ഇ) ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം ആഘോഷിച്ചു. കേരള ഗവൺമെന്റ് വിദ്യാഭ്യാസ വകുപ്പ് ഇതിന് 'വോയേജ് 2026: നാവിഗേറ്റിംഗ് കരിയർ ഹൊറൈസൺ' എന്ന് പേര് നൽകി. പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഈ ചടങ്ങിൽ വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ സുചീന്ദ്രനാഥ് പി. സ്വാഗതം ആശംസിക്കുന്നു. മുളിയാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. കെ. പ്രഭാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുഗന്ധിനി കെ. ഉദ്ഘാടനം    ചെയ്തു  തുടർന്ന് പി.ടി.എ പ്രസിഡന്റ് ശ്രീ. രാഘവൻ ബെള്ളിപ്പാടി, പ്രിൻസിപ്പൽ ശ്രീമതി. ജൂലി എസ്. എ, ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ സലാം എ. എം., പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ബാബുരാജ് മഞ്ചക്കൽ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. അനിത അനിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. സജീവൻ മഠപ്പുറത്ത്, കൊമേഴ്സ് അധ്യാപകൻ ശ്രീ. സുധീഷ് എൻ., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഹരീഷ് ആർ. നായർ എന്നിവർ ആശംസകൾ നേരുന്നു. തുടർന്ന് സി.സി.സി കരിയർ മാസ്റ്റർ ഡോ. വിനി എ. വി. വോയേജ് പദ്ധതി വിശദീകരിക്കുകയും, സീനിയർ അധ്യാപകൻ ശ്രീ. ഫസലുദ്ദീൻ ബി., ശ്രീമതി. സുനിഷ ക്രിസ്റ്റി എന്നിവർ കോഴ്സ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.  വി.എച്ച്.എസ്.ഇ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ബേബി സുമതി ടി. ടിയുടെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ