ആരോഗ്യത്തിനും ആത്മവിശ്വാസത്തിനുമായി യോഗ : അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ച് എൻഎസ്എസ് വളണ്ടിയർമാർ
ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് യോഗ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യക്ഷപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ചടങ്ങിൽ ഡോ. ജെസ്‌നി വി. ജോസ് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും യോഗ എങ്ങനെ സഹായിക്കുന്നുവെന്ന് അവർ വിശദീകരിച്ചു.
തുടർന്ന് യോഗ പരിശീലക കെ കെ ബിന്ദു നയിച്ച പ്രത്യേക യോഗ ക്ലാസ്സും പ്രായോഗിക പരിശീലനവും നടന്നു. വിവിധ യോഗാസനങ്ങളും പ്രാണായാമവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ