വായന പക്ഷാചരണം : രാഘവൻ ബെളളിപ്പാടി കുട്ടികളുമായി സംവദിച്ചു

വിദ്യാർത്ഥികളിൽ വായനയോടുള്ള താല്പര്യം വളർത്താനും, അവരുടെ അഭിരുചിക്കനുസരിച്ചുള്ള നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും അവ ആസ്വദിക്കാനും പ്രാപ്തരാക്കുന്നതിനായി GVHSS (VHSE)-ൽ NSS-ന്റെയും CGCC-യുടെയും ആഭിമുഖ്യത്തിൽ 'വായനാ പക്ഷാചരണം' സംഘടിപ്പിച്ചു.
പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. രാഘവൻ ബെള്ളിപ്പാടി ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അദ്ദേഹം താൻ എഴുതിയ ചില മികച്ച കൃതികളും മറ്റ് ശ്രദ്ധേയമായ പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. പുസ്തകങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അതിലെ ആശയങ്ങളെ ആസ്വദിക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സുചീന്ദ്രനാഥ് പി. ചടങ്ങിന് സ്വാഗതം ആശംസിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. ഹരീഷ് ആർ. നായർ നന്ദി പ്രകാശിപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ