എഴുത്ത്, വായന, ആസ്വാദനം: ശ്രദ്ധ നേടി വായന ദിന പരിപാടി

വായനാവാരത്തോടനുബന്ധിച്ച് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ വായനാദിന പരിപാടികൾ സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ  ജയചന്ദ്രൻ പെരിങ്ങാനം  മുഖ്യാതിഥിയായി. 
വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ പി സുചീന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹരീഷ് ആർ. നായർ സ്വാഗതം പറഞ്ഞു. 

എൻ.എസ്.എസ് വോളന്റിയർ വിധുപ്രഭ വായനാനുഭവം പങ്കുവച്ചു.
സ്റ്റാഫ് സെക്രട്ടറി ടി ടി ബേബി സുമതി, എൻ.വി.ടി സീനിയർ കൊമേഴ്‌സ് അധ്യാപകൻ ശ്രീ. സുധീഷ് എൻ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ശ്യാമള കെ. സ്വാഗതവും, ഡോ. വിനി എ.വി. നന്ദിയും രേഖപ്പെടുത്തി.
വായന കേവലം അക്ഷരങ്ങളുടെ കൂട്ടമല്ല, മറിച്ച് ഒരാളെ ചിന്തിപ്പിക്കാനും വിവേകമുള്ളവനാക്കി മാറ്റാനുമുള്ള ഉപാധിയാണെന്ന് ഈ പരിപാടി അടിവരയിട്ടു പറഞ്ഞു. പങ്കെടുത്തവർക്കെല്ലാം വായനയുടെ ലോകത്തേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള ആവേശവും പ്രചോദനവും പകരുന്ന ഒന്നായി ഈ സെഷൻ മാറി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ