ഹിരോഷിമ ദിനം ആചരിച്ചു

ഇരിയണ്ണി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ഹിരോഷിമാ ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി വളണ്ടിയർമാർ കടലാസ് കൊണ്ട് പ്രാവിൻറെ രൂപം ഉണ്ടാക്കി സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. കടലാസ് പ്രാവുകൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഒറിഗാമിയിലുള്ള നൈപുണി വളർത്തുവാൻ വേണ്ടി അധ്യാപകർ വളണ്ടിയർമാർക്ക് പരിശീലനം നൽകി. സ്കൂൾ പ്രിൻസിപ്പൽ പി. സുചീന്ദ്രനാഥ്, ഡോ. പി എം നീമ, ഡോ.കല്യാണി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.  



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ