വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും

ഇരിയണ്ണി ഗവ: വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, ഇരിയണ്ണി എ കെ ജി വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
 വായനശാല ഹാളിൽ വച്ച് നടന്ന ചടങ്ങ് വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി കെ രാജശേഖരൻ ഐ വി ദാസ് അനുസ്മരണം നടത്തി. പ്രശസ്ത കവിയും എഴുത്തുകാരനുമായ രവീന്ദ്രൻ പാടി മുഖ്യ പ്രഭാഷണം നടത്തി.


വായനശാല പ്രസിഡൻറ് ടി കെ കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി എസ് വി പങ്കജം സ്വാഗതവും  വിഎച്ച്എസ്ഇ വിഭാഗം കരിയർ മാസ്റ്റർ ടി ടി ബേബി സുമതി നന്ദിയും പറഞ്ഞു. കെ ദാമോദരൻ നായർ, ലൈബ്രേറിയൻ ശകുന്തള എന്നിവർ സംസാരിച്ചു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ