"എൻറെ മരം എൻറെ ജീവൻ" പദ്ധതിക്ക് തുടക്കമായി.
ജി വി എച്ച് എസ് എസ് ഇരിയണ്ണി VHSE വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി നടത്തുന്ന "എൻറെ മരം എൻറെ ജീവൻ" പദ്ധതിക്ക് തുടക്കമായി.
ജൂലൈ 28 ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംരക്ഷിത വനപ്രദേശത്ത് ഫലവൃക്ഷത്തൈകൾ നടൽ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ട ചെടികളുടെ പരിപാലനം എന്നിവ നടത്തി. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. പി. എം നീമ, ബി ഫസിലുദ്ദീൻ, എസ് സംഗീത, ഡോ. കല്യാണി , എൻ ലക്ഷ്മി, എം എ സൈദ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ