ശക്തി പദ്ധതി: ആശയാവതരണം സംഘടിപ്പിച്ചു
വനിതാ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വി എച്ച് എസ് ഇ വിഭാഗം നടത്തുന്ന ശക്തി പ്രൊജക്റ്റിന്റെ മൂന്നാം ഘട്ടമായ ഐഡിയ പ്രസന്റേഷൻ ജൂലൈ 29 ന് നടന്നു.
VHSE പ്രിൻസിപ്പാൾ സുചീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ പ്രമുഖ വനിതാ സംരംഭകയും മുൻ മദർ PTA മെമ്പറുമായ രജനി ഉൽഘാടനം ചെയ്തു. ബി ആർ സി കോഡിനേറ്റർ സുമലത ടീച്ചർ, സീനിയർ അസിസ്റ്റൻറ് ബി ഫസിലുദ്ദീൻ, എൻ സുധീഷ്, ടി ടി ബേബി സുമതി, കെ. ശ്യാമള എന്നിവർ സംസാരിച്ചു.
പ്രൊജക്റ്റ് കോർഡിനേറ്റർ എസ് സംഗീത കുട്ടികൾക്ക് പ്രൊജക്റ്റിനെക്കുറിച്ച് വിശദീകരിച്ചു.
കുട്ടികൾ അവതരിപ്പിച്ച ആശയങ്ങൾ:
* കസ്റ്റമൈസ്ഡ് സ്കൂൾ ബാഗുകൾ
* പ്രകൃതിദത്തവും ആരോഗ്യകരവുമായ കേക്കുകൾ
* ഹൈഡ്രോ ഫ്രൂട്ട്സ്
നവംബറോടെ നാലാം ഘട്ടമായ പ്രൊഡക്ഷൻ പ്രോസസ്സ് ആരംഭിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ