സ്കൂൾ വിജയോത്സവത്തിൽ വിഎച്ച്എസ്ഇ കുട്ടികളെ അനുമോദിച്ചു
ഇരിയണ്ണി: ജി വി എച്ച് എസ് എസ് ഇരിയണ്ണിയിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി ഹയർസെക്കൻഡറി വൊക്കേഷനൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടന്നു. പരിപാടി കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എം പ്രദീപ് അധ്യക്ഷനായി. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി മിനി മുഖ്യാതിഥിയായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ, പഞ്ചായത്തംഗം സി നാരായണിക്കുട്ടി, വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, ഹെഡ്മാസ്റ്റർ എ എം അബ്ദുൽ സലാം, ടി കെ കൃഷ്ണൻ, സജീവൻ മടപ്പറമ്പത്ത്, മിനീഷ് ബാബു എന്നിവർ സംസാരിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അനുമോദിച്ചു. ഫാത്തിമ ഹഷ്മത്ത്, നിവേദ്യ കെ, അശ്വിൻ പി എൻ, , നിഷാന്ത് ബി, അലൻ കെ എസ് , നഫീസത്ത് ഷഹാന എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. 
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ