ലഹരി വിരുദ്ധ വലയം, പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, പോസ്റ്റർ രചന, പ്രസംഗം, കവിത. . . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ഇരിയണ്ണി VHSE



വിപുലമായ പ്രവർത്തനങ്ങൾ കൊണ്ട് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇരിയണ്ണി വിഎച്ച്എസ്ഇ. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കരിയർ മാസ്റ്റർ ടി ടി ബേബി സുമതി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. നീമ പി എൻ, സീനിയർ അസിസ്റ്റൻറ് എൻ സുധീഷ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ജെ എസ് അപർണ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

അസംബ്ലിക്ക് ശേഷം ലഹരി വിരുദ്ധ വലയം തീർത്ത് കുട്ടികൾ ലഹരിക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിച്ചു. വലയത്തിനകത്ത് എൻ എസ് എസ് വളണ്ടിയർ അശ്വനി ലഹരി വിരുദ്ധ സന്ദേശം വായിച്ചു. 
തുടർന്ന്, ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ജി ജി എച്ച് എസ് എസ് കോട്ടൺ ഹില്ലിൽ വച്ച് നിർവഹിച്ചലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾ തൽസമയം വീക്ഷിച്ചു.

ലഹരിക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ സജീവൻ മടപ്പറമ്പത്ത് ആദ്യ ഒപ്പു ചാർത്തി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ക്യാൻവാസിൽ ഒപ്പിട്ട് ലഹരിക്കെതിരെയുള്ള പ്രതിരോധത്തിൽ പങ്കുചേർന്നു. 


തുടർന്ന് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ രണ്ടാം വർഷം വിഎച്ച്എസ്ഇ വിദ്യാർത്ഥികളായ ഫാത്തിമത്ത് ഫിദ, നിഷാന്ത് ബി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 



എൻ എസ് എസ് വളണ്ടിയർ അശ്വിനിയുടെ കവിതാലാപനം കൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.

ലഹരി വിരുദ്ധ സന്ദേശം പ്രസംഗത്തിലൂടെ അവതരിപ്പിച്ച വളണ്ടിയർ സെക്രട്ടറി ജെ എസ് അപർണ കയ്യടി വാങ്ങി. 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ