ഒന്നാംവർഷ വി എച്ച് എസ് ഇ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഗവ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിയണ്ണി വിഎച്ച് എസ് ഇ   വിഭാഗം ഒന്നാം വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്ലാസ് പി. ടി. എ  യോഗം അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എം പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ പി സുചീന്ദ്രനാഥ്, പിടിഎ വൈസ് പ്രസിഡണ്ട് ടി കെ കൃഷ്ണൻ, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. 
കെ ശ്യാമള സ്വാഗതവും എ രാജൻ നന്ദിയും പറഞ്ഞു. എൻ. സുധീഷ്, ടി ടി ബേബി സുമതി, ഡോ. കല്യാണി രാധാകൃഷ്ണൻ, എം. എ. സൈദ എന്നിവർ അക്കാദമി കാര്യങ്ങൾ വിശദീകരിച്ചു. ഉന്നത വിജയം നേടിയ നിഷാന്ത് ബി, അലൻ കെ എസ് , നഫീസത്ത് ഷഹാന , അപർണ്ണ ജെ എസ്, അഭിരാം കെ, ആയിഷത്ത് ഷബ്‌ന ടി ഇ എന്നിവർക്കുള്ള ഉപഹാരം പിടിഎ പ്രതിനിധികൾ കൈമാറി. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ