"അറിയാം കാടിനെ": പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി VHSE NSS വളണ്ടിയർമാർ
ഇരിയണ്ണി: ജി വി എച്ച് എസ് എസ് ഇരിയണ്ണി വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് ബി എം പ്രദീപ് കുട്ടികൾക്ക് ഹരിത സന്ദേശം നൽകി. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി അപർണ ജെ. എസ് പരിസ്ഥിതി ദിന സന്ദേശം ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന "അറിയാം കാടിനെ" എന്ന പരിപാടി വളണ്ടിയർമാർക്ക് ഹൃദ്യമായ അനുഭവമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരായ അനിൽ, ഗോകുൽ എന്നിവർ വന സമ്പത്തിനെക്കുറിച്ചും വന പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അധ്യാപകരും വളണ്ടിയർമാരും ചേർന്ന് വനപ്രദേശത്ത് ഫല വൃക്ഷത്തൈകൾ നട്ടു.
കാടിറങ്ങി നാട്ടിൽ വരുന്ന കുരങ്ങന്മാർ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾക്ക് കാടുകളിൽ ആഹാരം ഒരുക്കി അവിടെത്തന്നെ നിലനിർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫലവൃക്ഷത്തൈകൾ നട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ