മനോഹരം; ഓർമ്മയിലെന്നും ഈ രാവുണ്ടാകും.
കോവിഡ് കാലത്തെ ജീവിത ശൈലി.
ഇരിയണ്ണി vhse യിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഭാഗ്യമായിരുന്നു ഇന്നത്തെ സംവാദം. ഉൽഘാടനം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ. സംവാദം ലീഡ് ചെയ്തത് കാസർഗോഡ് ജില്ലയിലെ കോവിഡ് കോർഡിനേറ്റർ വിഭാഗത്തിലെ പ്രശസ്തനായ ഡോക്ടർ John John K . എത്ര ലളിതമായ വിശദീകരണം. കുഞ്ഞുകുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ പോയിന്റ് by പോയിന്റായി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല. ഇടയ്ക്ക് സുചിത ടീച്ചറുടെ ചോദ്യങ്ങളും. ഒരു കാര്യo ഉറപ്പാണ് ; ഗൂഗിൾ മീറ്റിംഗിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഈ സംവാദം ഓർമ്മയിലെന്നും നില നിൽക്കും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ