ആവേശം വാരി വിതറി NSS മിനി ക്യാമ്പ്
ആവേശം ഒട്ടും ചോരാതെ NSS Virtual Mini Camp ഇരിയണ്ണി ഗവൺമെന്റ് വൊക്കാഷണൽ ഹയർ സെക്കന്ററി സ്ക്കൂളിന് ഇന്നത്തെ ദിവസം മറക്കാൻ കഴിയില്ല. കോവിഡ് എന്ന മഹാമാരി തീർത്ത എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു കൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളുടെ മിനി ക്യാമ്പിന് ബഹു. പ്രിൻസിപ്പാൾ സുചീന്ദ്രനാഥ് സാർ ഗൂഗിൾ മീറ്റിലൂടെ തുടക്കം കുറിച്ചിരിയ്ക്കുന്നു. Vhse വിഭാഗം NSS ന്റെ കോർഡിനേറ്റർ സുചിത ടീച്ചറിന്റെ നേത്യത്വത്തിൽ virtual camp നായി 50 വിദ്യാർത്ഥികളും കൃത്യം 1.50 ന് തന്നെ ഗൂഗിൾ മീറ്റിൽ റെഡിയായിരുന്നു. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്യാമള ടീച്ചർ, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ബേബി സുമതി ടീച്ചർ തുടങ്ങി vhse വിഭാഗത്തിലെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും പങ്കെടുത്തു. NSS ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജിഷ ടീച്ചറും , PAC മെമ്പർ മധുസൂധനൻ സാറും കുട്ടികളുടെ ക്യാമ്പ് പ്രവർത്തനങ്ങളെ മോണിറ്ററിങ്ങ് ചെയ്യാൻ ഒപ്പമുണ്ടാവും. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ സ്ക്കൂളിൽ സംഘടിപ്പിയ്ക്കേണ്ടുന്ന മിനി ക്യാമ്പ് 50 വിദ്യാർത്ഥികളുടെ വീട് ക്യാമ്പാക്കിയാണ് സംഘടിപ്പിച്ചത്. എന്നാൽ ക്യാമ്പ് പ്രവർത്തനങ്ങളുടെ നിലവാരം ഒട്ടും കുറയാത്ത വിധത്തിൽ മികച്ച ആസൂത്രണത്തോടെ ക്യാമ്പ് നടത്തുവാൻ NSS ന് കഴിയും വിധത്തിലാണ് സംഘാടനം. ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങൾ ചിത്രങ്ങളായി നിങ്ങൾക്ക് കാണാം , വിലയിരുത്താം















































അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ