ആകുലതകൾ അകറ്റി ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി Class PTA മീറ്റിംഗ്
ഇന്ന് 2021 ഫെബ്രുവരി 9 രാവിലെ 9.30 മുതൽ 3.15 വരെ നീണ്ടു നിന്ന മൂന്ന് അദ്ധ്യാപക-രക്ഷകർതൃ മീറ്റിംഗുകൾ ആദ്യ ബാച്ച് DFE രണ്ടാമത് CAAP അവസാനം OFE കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ രംഗത്തേയ്ക്ക് വിദ്യാഭ്യാസം മാറിയപ്പോൾ നാളിതുവരെയുള്ള പഠന രീതികളിൽ നിന്നും വേറിട്ട സാഹചര്യവുമായി അഡ്ജസ്റ്റ് ചെയ്യാൻ പല വിദ്യാർത്ഥികൾക്കും നന്നേ പ്രയാസമായിരുന്നു. പ്രേത്യേകിച്ചും ഒന്നാം വർഷ Vhse വിദ്യാർത്ഥികൾ.
ഈ സാഹചര്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പഠന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകുന്നതിനായി ബഹു. Vhse പ്രിൻസിപ്പാൾ സുചീന്ദ്രനാഥ് സാറിന്റെ നേതൃത്വത്തിൽ മുഴുവൻ അദ്ധ്യാപകരെയും ഉൾപ്പെടുത്തി മൂന്ന് ക്ലാസ്സുകളിലെ കുട്ടികൾക്കായി മൂന്ന് മീറ്റിംഗുകൾ നടത്തി. എന്ത് പഠിയ്ക്കണം എപ്പോൾ പഠിയ്ക്കണം എങ്ങനെ പഠിയ്ക്കണം എന്തിന് പഠിയ്ക്കണം അധ്യാപകരുടെ റോളുകൾ രക്ഷിതാവിന്റെ റോളുകൾ വിദ്യാർത്ഥികളുടെ റോളുകൾ
Nss കരിയർ ഗൈഡൻസ് തുടങ്ങി വിവിധ മേഖലകൾ രക്ഷിതാക്കൾക്ക് അധ്യാപകർ വിശദീകരിച്ച് കൊടുത്തു. മീറ്റിംഗിൽ 80% ൽ അധികം രക്ഷിതാക്കൾ പങ്കെടുത്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ