ലക്ഷ്യം - നൂറു ശതമാന വിജയം





    ഒരു നാടിന്റെ വികസന സ്വപ്നങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് 1989 ലാണ് വനയോര മേഖലയായ ഇരിയണ്ണിയിൽ VHSE കോഴ്സുകൾക്ക് തുടക്കം കുറിച്ചത്. നാളിതുവരെ മികവുറ്റ അച്ചടക്കത്തിൽ പഠന - പഠനേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന വിജയം ആവർത്തിയ്ക്കുവാൻ VHSE  വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. അർപ്പണ ബോധമുള്ള ഒരു കൂട്ടം അദ്ധ്യാപകരും അവരെ പിന്തുണയ്ക്കുന്ന PTA, ജനപ്രതിനിധികൾ എന്നിവർ നമ്മുടെ സ്ക്കൂളിന്റെ പ്രത്യേകതയാണ്. പരിമിതമായ യാത്രാ സൗകര്യം മാത്രം ലഭ്യമായിട്ടും കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ VHSE Course പഠിയ്ക്കുവാനായി എത്തുന്നതും മുൻ വർഷങ്ങളിലെ വിജയതിളക്കം കണ്ടു കൊണ്ടാണ്.അതെ ; ഇത്തവണ ലക്ഷ്യം നൂറു ശതമാനം തന്നെയാണ്.നാളെ മുതൽ പരീക്ഷാ കാലം വരെ നീണ്ടു നിൽക്കുന്ന ദിവസങ്ങളിൽ നൂറു ശതമാനം ലക്ഷ്യം നേടുന്നതിനായിട്ടുള്ള കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ ബഹു. പ്രിൻസിപ്പാൾ സുചീന്ദ്രനാഥ് സാറിന്റെ നേതൃത്വത്തിൽ കൃത്യം 9 മണിയ്ക്ക് സ്റ്റാഫ് മീറ്റിംഗ് ചേരുന്നതാണെന്ന് സ്റ്റാഫ്സെക്രട്ടറിയായ ശ്യാമള ടീച്ചർ അറിയിച്ചിട്ടുണ്ട്. 

എല്ലാ അദ്ധ്യാപക-അനദ്ധ്യാപകരും സ്റ്റാഫ് മീറ്റിംഗിൽ യഥാസമയം പങ്കെടുക്കേണ്ടതാണ്. 100 % വിജയം, അതാവണം ഇനിയുള്ള നാളിൽ നമ്മുടെ ലക്ഷ്യം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ക്ലാസ് പിടിഎ യോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് സ്നേഹാദരം.

രക്തദാതാക്കളുടെ ഡയറക്ടറി, അവബോധ ക്ലാസ്സ്, റെഡ് റിബൺ മാതൃക: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എൻഎസ്എസ്

ശുചിത്വ പ്രതിജ്ഞ, മാലിന്യ സംസ്കരണ മാർഗ്ഗരേഖ- പരിസ്ഥിതി ദിനം വിപുലമായി ആചരിച്ച് NSS വളണ്ടിയർമാർ